ലോക്ക്ഡൌൺ കാലയളവിൽ കണ്ണൂർ ജില്ലയുടെ വിവിധ പ്രദേശങ്ങളിലുള്ള നിരവധി കുടുംബങ്ങൾക്ക് 134 ഭക്ഷ്യധാന്യ കിറ്റുകളും, ഓണാഘോഷത്തോടനുബന്ധിച്ചു 20 കിറ്റുകളും നൽകി സഹായിച്ചു.
ഒപ്പം ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ പൊതു പരീക്ഷ പേടി എങ്ങനെ ഇല്ലാതാക്കാം എന്ന വിഷയത്തിൽ മടമ്പം മേരി ലാൻഡ് ഹൈ സ്കൂളിലെ പത്താം തരത്തിലെ വിദ്യാർഥികൾക്ക് കണ്ണൂരിലെ പ്രമുഖ കരിയർ ഗൈഡറും, മോട്ടിവേഷണൽ സ്പീക്കറുമായ മജീദ് സർ പരിശീലനം നൽകി.
വിദ്യാഭ്യാസ മേഖലയിലെ അഭിവൃദ്ധി ലക്ഷ്യമാക്കി ഒപ്പം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ. തളിപറമ്പ സർ സയ്ദ് ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികൾക്ക് വേണ്ടി പ്രശസ്ത കരിയർ ഗൈഡറും മോട്ടിവേഷണൽ സ്പീക്കറുമായ മജീദ് സാറിന്റെ നേതൃത്വത്തിൽ ഉന്നത വിദ്യാഭ്യാസത്തിനുള്ള മാർഗദർശന ക്ലാസ് സംഘടിപ്പിച്ചു.
ഒപ്പം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പ്രളയക്കെടുതിയുമായി ബന്ധപ്പെട്ടു മെമ്പേഴ്സിൽ നിന്നും കുറച്ചു തുക ശേഖരിക്കുകയും ആ തുക ഉപയോഗിച്ച് വയനാട്ടിലെ പിന്നോക്ക പ്രദേശത്തുള്ള സ്കൂളിലെ വിദ്യാർത്ഥികൾക്ക് തുടർ പ ഠ നതിനാവശ്യമായ ബാഗ്, പുസ്തകം, എന്നിവയും കൂടാതെ കോഴിക്കോട്, മലപ്പുറം, പാലക്കാട് എന്നിവിടങ്ങളിൽ വീട് ഭാഗിക മായി നഷ്ടപ്പെട്ടവർക്ക് പുതുക്കി പണിയുന്നതിനുള്ള ധന സഹായം, കട്ടിൽ, കിടക്ക എന്നിവ ഉപയോഗ ശൂന്യമായവർക്ക് അവയും ഒപ്പം കമ്മിറ്റി മെമ്പേഴ്‌സ് നേരിട്ട് പോയി എത്തിച്ചു കൊടുത്തു.
കുടുംബനാഥന്റ പെട്ടെന്നുള്ള മരണത്തെ തുടർന്നു വാടകവീട്ടിൽ താമസിക്കുന്ന അനാഥമായ കുടുംബത്തിനു സാമ്പത്തിക സഹായം നൽകി.