ഒപ്പം എഡ്യൂക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റും, എം വി ആർ ആയുർവേദ മെഡിക്കൽ കോളേജുമായി സംയോജിച്ചു പ്രകൃതി സംരക്ഷണം എന്ന ആശയം മുൻനിർത്തി "വൃക്ഷാരോപൺ " എന്ന പ്രോഗ്രാം സർ സയ്ദ് കോളേജ് ബൊട്ടാണിക്കൽ ഗാർഡനിൽ "അങ്കോലം"എന്ന അമൂല്യമായ ഔഷധ ചെടി നട്ടു പിടിപ്പിച്ചു കൊണ്ടു 17/3/2022( വ്യാഴാഴ്ച) 9 മണിക്ക് ബഹുമാനപ്പെട്ട പ്രൊഫസർ ഇ കുഞ്ഞിരാമൻ (Director, MVRAMC,Parassinikkadavu ) ഉദ്ഘാടനം നിർവഹിച്ചു. സർ സയ്ദ് കോളേജ് NSS വിദ്യാർത്ഥികളും ഒപ്പം കമ്മിറ്റി അംഗങ്ങളും ഈ പ്രവർത്തനത്തിൽ പങ്കെടുത്തു.കലാലയ ജീവിതത്തിന്റെ പടികൾ ഇറങ്ങിയ സർസയ്ദ് പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ ഒപ്പം ചാരിറ്റബിൾ ട്രസ്റ്റ് നടത്തിയ ഈ പ്രവർത്തനം ഭാവി തലമുറകൾക്ക് മാതൃകയാകട്ടെയെന്നു കുഞ്ഞിരാമൻ സർ ആശംസിക്കുകയും അഭിനന്ദിക്കുകയും ചെയ്തു.
ഒപ്പം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സ്ത്രീകളുടെ ആരോഗ്യപരിരക്ഷക്ക് പ്രാധാന്യം നൽകിക്കൊണ്ട് WOMEN S HEALTH - ALL YOU NEED TO KNOWഎന്ന വിഷയത്തിൽ 20 11 2021 ശനിയാഴ്ച നടന്ന വെബ്ബിനാറിൽ പരിയാരം മെഡിക്കൽ കോളേജിലെ Dr SIMI KURIAN MD ,DGO ,DNB, Associate Professor Dept of Gynecology ക്ലാസ്സെടുത്തു. നിരവധി പേരുടെ സാന്നിധ്യം കൊണ്ടും വിഷയത്തെ മുൻനിർത്തികൊണ്ടുള്ള ചർച്ചകൾ കൊണ്ടും ക്ലാസ്സ് വളരെയധികം ശ്രദ്ധ നേടി.
കണ്ണൂർ ടൗണിൽ താമസിക്കുന്ന നിർധന കുടുംബത്തിലെ എട്ടു വയസ്സുകാരിയായ കുഞ്ഞു മോൾക്ക് കിഡ്നി സംബന്ധമായ ചികിത്സക്കുവേണ്ടി ധനസഹായം നൽകി.
തളിപ്പറമ്പിലെ കരൾ രോഗ ബാധിതനായി ചികിത്സയിൽ കഴിയുന്ന യുവാവിനു ചികിത്സാചിലവിലേക്ക് തുക അനുവദിച്ചു.
ഇരിക്കൂർ - കൊളപ്പയിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ ഒരു വിദ്യാർത്ഥി സെമസ്റ്റർ ഫീസ് അടയ്ക്കാൻ പ്രയാസമയത് കൊണ്ട് ബികോം പരീക്ഷയെഴുതാൻ സാധിക്കാതെ വരുമെന്ന് ഒപ്പം ചാരിറ്റബിൾ ട്രസ്റ്റിനെ അറിയിച്ചതിനാൽ ഒന്ന്, രണ്ട് സെമെസ്റ്റർ ഫീസുകൾ യഥാക്രമം ജനുവരി, ഏപ്രിൽ മാസങ്ങളിൽ നൽകി ആ വിദ്യാർത്ഥിയെ സഹായിച്ചു.