ഒപ്പം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ലയിലെ കൊറ്റാളിയിലെ കോവിഡ് പോസിറ്റീവ് ആയ നിർധന കുടുംബങ്ങളിലെ കുട്ടികൾക്ക് പുതിയ അധ്യയന വർഷത്തേക്ക് ആവശ്യമായ മുന്നൂറു നോട്ട് ബുക്കുകളും പേനകളും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു അതാതു പ്രദേശത്തെ അധികാരികൾ മുഖേന കൈമാറി.
ഒപ്പം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പുതു വത്സര ദിനത്തിൽ (1-1-2022) ശനിയാഴ്ച ഒടുവള്ളിയിലുള്ള കാരുണ്യ ഭവൻ വൃദ്ധ സദനം സന്ദർശിക്കുകയും അവിടെയുള്ള 46 ഓളം അന്തേവാസികൾക്ക് ഒരു മാസത്തേക്കുള്ള മരുന്നുകൾ, ഭക്ഷണ സാധനങ്ങൾ, ശുചീകരണ സാമഗ്രികൾ എന്നിവ എത്തിച്ചു നൽകി.
ഒപ്പം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഒക്ടോബർ 3 ഞായറാഴ്ച പരിയാരത്തുള്ള മേരിഭവൻ വൃദ്ധ സദനം സന്ദർശിക്കുകയും അവിടെയുള്ള 17ഓളം അന്തേവാസികൾക്ക് ഒരു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങളും മറ്റു അത്യാവശ്യ സാധനങ്ങളും എത്തിച്ചു നൽകുകയും ചെയ്തു
ഒപ്പം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സ്ത്രീകളുടെ ആരോഗ്യ പരിരക്ഷ മുൻനിർത്തിക്കൊണ്ട് Breast Cancer Awareness എന്ന വിഷയത്തിൽ 7/11/2020 ( ശനിയാഴ്ച ) നടന്ന വെബ്ബിനാറിൽ കണ്ണൂർ ജില്ലാ ആശുപത്രിയിലെ ഡോക്ടർ ഷോണി തോമസ്(MBBS. DGO. DNB. Obstetrician& gynaecologist )
ക്ലാസ്സെടുത്തു. നിരവധി പേരുടെ സാന്നിധ്യം കൊണ്ടും വിഷയത്തെ മുൻ നിർത്തികൊണ്ടുള്ള ഡോക്ടർറുമായുള്ള ചർച്ച കൊണ്ടും ക്ലാസ്സ് വളരെയധികം ശ്രദ്ധ നേടി.
ലോക്ക്ഡൌൺ കാലയളവിൽ കണ്ണൂർ ജില്ലയുടെ വിവിധ പ്രദേശങ്ങളിലുള്ള നിരവധി കുടുംബങ്ങൾക്ക് 134 ഭക്ഷ്യധാന്യ കിറ്റുകളും, ഓണാഘോഷത്തോടനുബന്ധിച്ചു 20 കിറ്റുകളും നൽകി സഹായിച്ചു.