heading

blog-img

വൃക്ഷാരോപൺ

ഒപ്പം എഡ്യൂക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റും, എം വി ആർ ആയുർവേദ മെഡിക്കൽ കോളേജുമായി സംയോജിച്ചു പ്രകൃതി സംരക്ഷണം  എന്ന ആശയം മുൻനിർത്തി "വൃക്ഷാരോപൺ " എന്ന പ്രോഗ്രാം സർ സയ്ദ് കോളേജ് ബൊട്ടാണിക്കൽ ഗാർഡനിൽ "അങ്കോലം"എന്ന അമൂല്യമായ ഔഷധ ചെടി നട്ടു   പിടിപ്പിച്ചു കൊണ്ടു 17/3/2022( വ്യാഴാഴ്ച) 9 മണിക്ക്  ബഹുമാനപ്പെട്ട  പ്രൊഫസർ ഇ കുഞ്ഞിരാമൻ  (Director, MVRAMC,Parassinikkadavu ) ഉദ്ഘാടനം നിർവഹിച്ചു. സർ സയ്ദ് കോളേജ് NSS വിദ്യാർത്ഥികളും ഒപ്പം കമ്മിറ്റി അംഗങ്ങളും ഈ പ്രവർത്തനത്തിൽ പങ്കെടുത്തു.കലാലയ ജീവിതത്തിന്റെ പടികൾ ഇറങ്ങിയ സർസയ്ദ് പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ ഒപ്പം ചാരിറ്റബിൾ ട്രസ്റ്റ് നടത്തിയ ഈ പ്രവർത്തനം ഭാവി തലമുറകൾക്ക് മാതൃകയാകട്ടെയെന്നു കുഞ്ഞിരാമൻ സർ ആശംസിക്കുകയും അഭിനന്ദിക്കുകയും ചെയ്തു.

blog-img

WOMENS HEALTH - ALL YOU NEED TO KNOW

ഒപ്പം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സ്ത്രീകളുടെ ആരോഗ്യപരിരക്ഷക്ക് പ്രാധാന്യം നൽകിക്കൊണ്ട് WOMEN S HEALTH - ALL YOU NEED TO KNOWഎന്ന വിഷയത്തിൽ 20 11 2021 ശനിയാഴ്ച നടന്ന വെബ്ബിനാറിൽ പരിയാരം മെഡിക്കൽ കോളേജിലെ Dr SIMI KURIAN MD ,DGO ,DNB, Associate Professor Dept of Gynecology ക്ലാസ്സെടുത്തു. നിരവധി പേരുടെ സാന്നിധ്യം കൊണ്ടും വിഷയത്തെ മുൻനിർത്തികൊണ്ടുള്ള ചർച്ചകൾ കൊണ്ടും ക്ലാസ്സ്‌ വളരെയധികം ശ്രദ്ധ നേടി.

blog-img

Education

നിർധന കുടുംബത്തിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ തെറാപ്പി ചികിത്സക്കു വേണ്ടി പഴയതോ പുതിയതോ ആയ മൊബൈൽ ഫോൺ / ടാബ് ആവശ്യപ്പെട്ടകൊണ്ടുള്ള അഭ്യർത്ഥന ഒപ്പം ചാരിറ്റബിൾ ട്രസ്റ്റിലേക്ക് വരികയും ഒപ്പം അംഗങ്ങൾ ആയ നാലു സുഹൃത്തുക്കൾ പുതിയ മൊബൈൽ വാങ്ങി നൽകാൻ സന്നദ്ധത അറിയിക്കുകയും ആ മൊബൈലുകൾ തളിപ്പറമ്പ വെച്ച് കുട്ടികളുടെ മാതാപിതാക്കളെ ഏൽപ്പിക്കുകയും ചെയ്തു.

blog-img

Guidance

ഒപ്പം ചാരിറ്റബിൾ ട്രസ്റ്റിന്റെയും MVR ആയുർവേദ മെഡിക്കൽ കോളേജിന്റെയും ആഭിമുഖ്യത്തിൽ ജൂൺ 21- അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ചു ജൂൺ 19,20 തീയതികളിൽ ദ്വിദിന ഓൺലൈൻ യോഗ പരിശീലന ക്ലാസ്സ്‌ സംഘടിപ്പിച്ചു. MVR ആയുർവേദ മെഡിക്കൽ കോളേജ് ഡയറക്ടറും സർസയ്ദ് കോളേജ് ചരിത്ര വിഭാഗം പ്രൊഫസറുമായിരുന്ന ബഹുമാനപ്പെട്ട ശ്രീ ഇ.കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. "Covid Mukthi Yoga Kriya" എന്ന വിഷയത്തിൽ MVR ആയുർവേദ മെഡിക്കൽ കോളേജിലെ യോഗ ഇൻസ്ട്രക്ടർ Mrs അനു മോൾ ക്ലാസ്സ്‌ എടുത്തു. വിശദീകരണരീതി കൊണ്ടും പങ്കെടുത്തവരുടെ സാന്നിധ്യം കൊണ്ടും യോഗ പരിശീലനക്ലാസ്സ്‌ ശ്രദ്ധേയമായി.