About Us
തളിപ്പറമ്പ സർ സയ്യിദ് കോളേജിൽ 97-99 ബാച്ചിൽ പ്രീ ഡിഗ്രിക്കു പഠിച്ചിരുന്ന വിദ്യാർത്ഥികൾ ഇരുപതു വർഷങ്ങൾക്കു ശേഷം ഒത്തു ചേർന്നപ്പോൾ രൂപപ്പെട്ട ആശയമാണ് ഒപ്പം എഡ്യൂക്കേഷൻ & ചാരിറ്റബിൾ ട്രസ്റ്റ്. സാന്ത്വന സേവന മേഖലകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു മുന്നോട്ടുപോവുകയെന്നതാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം. ജീവിതത്തിൽ പ്രയാസവും വിഷമതയും അനുഭവിക്കുന്നവർക്കു സാന്ത്വനമേകി സന്തോഷത്തിന്റെ നിറ പുഞ്ചിരിവിരിയിക്കുവാൻ ഒപ്പ ത്തിനൊപ്പം നിന്നുകൊണ്ട് സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിങ്ങൾക്കും പങ്കാളികളാവാം.സർ സയ്ദ് കോളേജ് 97-99 പ്രീ ഡിഗ്രി ബാച്ച് കൂട്ടായ്മയായ ഒപ്പം ചാരിറ്റബിൾ ട്രസ്റ്റ് ഡിസംബർ 2017 മുതൽ ട്രസ്റ്റായി രൂപീകൃതമാകുകയും പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. 97-99 പ്രീ ഡിഗ്രി ബാച്ച് അംഗങ്ങൾക്ക് വിദ്യാഭ്യാസം, ആരോഗ്യം, പാർപ്പിടം എന്നീ മേഖലകളിൽ മുൻഗണന നൽകികൊണ്ടായിരിക്കും ട്രസ്റ്റിന്റെ സേവനങ്ങൾ ലഭ്യമാക്കുക. സർ സയ്യിദ് കോളേജ് 97-99 പ്രീ ഡിഗ്രി ബാച്ചിലുണ്ടായിരുന്ന ഏതൊരു വ്യക്തിക്കും വാർഷിക മെമ്പർഷിപ് ഫീസ് നൽകി ഒപ്പത്തിൽ അംഗത്വമെടുക്കാവുന്നതാണ്.